മലപ്പുറത്തെ ആകാശ യാത്ര

മലപ്പുറം : നമുക്കും യാത്രയാകാം. മലപ്പുറത്തിന്റെ പ്രകൃതി രമണീയമായ പച്ചപിടിച്ച കുന്നുകളുടെയും സ്വര്‍ണ നിറമാര്‍ന്ന നെല്‍വയലുകളുടെയും മുകളിലൂടെ വിസ്മയക്കാഴ്ചകള്‍ കണ്ട് പറന്ന് പറന്ന് നടക്കാം.

ബോബി ചെമ്മണൂര്‍ എയര്‍ലൈന്‍സിന്‍െര മലപ്പുറത്താരംഭിച്ച എയര്‍ടാക്‌സി സര്‍വ്വീസാണ് മലപ്പുറത്തുകാര്‍ക്ക് ഈ ഗഗനകാഴ്ച്ചയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്. 38 നോട്ടിക്കല്‍ മൈല്‍ ദൂരം 226 കിമി വേഗതയില്‍ 10 മിനിറ്റുകൊണ്ട് കറങ്ങി വരാം. മലപ്പുറം കോട്ടക്കുന്നിലാണ് ഹെലിക്കോപ്റ്ററില്‍ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ യാത്രയ്ക്ക് ഒരാളില്‍ നിന്ന് 2900 രൂപയാണ് ഈടാക്കുന്നത്. രണ്ടു ദിവസം കൂടി വിനോദ സഞ്ചാരികള്‍ക്ക് ഈ സര്‍വ്വീസ് ഉണ്ടാകും.

മലപ്പുറം കുന്നിലണിഞ്ഞ വെള്ളിയരഞ്ഞാണം പോലെയുള്ള കടലുണ്ടി പുഴയുടെ കാഴ്ചയും കണ്ട് ഊരകം മലചുറ്റി തിരിച്ചിറങ്ങുമ്പോള്‍ ഓരോരുത്തരും ഒരിക്കല്‍കൂടി മോഹിക്കും വീണ്ടുമീ വിസ്മയപ്പറക്കലിന്.