മലപ്പുറത്തും തൃശൂരും റീ പോളിങ്‌

തിരുവനന്തപുരം: മലപ്പുറത്തും തൃശൂരും നാളെ റീ പോളിങ്‌. വോട്ടിങ്‌ യന്ത്രങ്ങള്‍ മൊത്തത്തില്‍ തകരാറിലായതിനെത്തുടര്‍ന്ന്‌ വോട്ടെടുപ്പ്‌ മുടങ്ങിയ 31 ബൂത്തുകളിലാണ്‌ നാളെ റീ പോളിങ്‌.

മലപ്പുറത്തെ 27 ബൂത്തുകളില്‍ റീ പോളിങ്‌ നടക്കും. 13 പഞ്ചായത്തുകളിലാണ്‌ ഈ ബൂത്തുകള്‍. റീ പോളിങിനു കലക്ടര്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

തൃശൂരില്‍ നാലു ബൂത്തുകളില്‍ നാളെ റീപോളിങ്‌ നടക്കും. അരിമ്പൂരിലെ രണ്ടു ബൂത്തുകള്‍, തിരുവില്വാമല, പഴയന്നൂര്‍ എന്നിവിടങ്ങളിലാണ്‌ ബൂത്തുകള്‍.