മലപ്പുറത്തിന്റെ മക്കള്‍ ചരിത്രം കുറിക്കുമോ?

ദില്ലി: ഇന്ന് സുബ്രതോകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മലപ്പുറം എംഎസ്പിയുടെ കുട്ടിപ്പോലീസ് ഉക്രൈന്‍ ഡൈനാമോ ഫുട്‌ബോള്‍ ക്ലബിനെ നേരിടുമ്പോള്‍ ഒരു ചരിത്ര പിറവിക്കായ് മലപ്പുറം കാതോര്‍ക്കുകയാണ്. 60 വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു കേരളാ ടീം ഫൈനലിലെത്തുനന്ത്.

ഇന്ന് ദില്ലിയിലെ എംഎസ്പി സ്‌കൂളിലെ പുതലമുറ പോരാട്ടത്തിനിറങ്ങുമ്പോള്‍ അവരുടെ കരുത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബൂട്ടണിഞ്ഞെത്തിയ ഇംഗ്ലീഷ് കളിക്കാരുടെ റഫ് ടാക്ലിങ്ങിനു മുന്നില്‍ പതറാതെ നഗ്നപാദരായി ചോരയൊലിപ്പിച്ച് പന്ത് കളിച്ചു പഠിച്ച മലപ്പുറത്തെ പഴയ തലമുറയുടെ പോരാട്ടവീര്യവും നിശ്ചയദാര്‍ഡ്യവും തന്നെയാണ്.

ലോക ഭൂപടത്തില്‍ അടയാളങ്ങളുള്ള ഉക്രൈനില്‍ നിന്ന് വരുന്ന ഡൈനാമോ എഫിസി ടീമില്‍ നാല് ദേശീയ ജൂനിയര്‍ താരങ്ങലുണ്ട്. സെമിയില്‍ അവര്‍ 6 ഗോളിനാണ് തമിഴ്‌നാടിനെ പരാജയപ്പെടുത്തിയത്.

എന്നാല്‍ എംഎസ്പിയിലെ ഈ ടൂര്‍ണമെന്റിലെ മികച്ച പ്രകടനം ഇതിനെയൊന്നും വകവെക്കുന്നവരല്ല തങ്ങളെന്ന് തെളിയിക്കുന്നതാണ്.