മലപ്പുറം പിറവി ദിനം: വിദ്യാര്‍ഥികള്‍ക്ക്‌ ക്വിസ്‌ മത്സരം

മലപ്പുറം ജില്ല രൂപവത്‌ക്കരിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 16 ന്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ക്വിസ്‌ മത്സരം നടത്തുന്നു. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി@സ്‌കൂള്‍ ഹാളിലാണ്‌ മത്സരം നടക്കുക. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയിലെ കഴിഞ്ഞ നാല്‌ വര്‍ഷങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയാണ്‌ ക്വിസ്‌ നടത്തുക. സ്‌കൂള്‍ തലത്തില്‍ ക്വിസ്‌ മത്സരം നടത്തി ഒന്നാം സ്ഥാനം നേടിയ രണ്ടംഗ ടീമിനെ ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രധാനാധ്യാപകന്‍ ശ്രദ്ധിക്കണം. എയ്‌ഡഡ്‌-അണ്‍എയ്‌ഡഡ്‌ അംഗീകൃത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ പങ്കെടുക്കാം.