മലപ്പുറം ജില്ലയില്‍ 3,933 പ്രവാസി വോട്ടര്‍മാര്‍

മലപ്പുറം :2010 ലെ ജനപ്രാതിനിധ്യ ഭോദഗതി നിയമം 2011 ഫെബ്രുവരി 10 ന്‌ പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത്‌ ആദ്യമായി പ്രവാസി വോട്ട്‌ യാഥാര്‍ഥ്യമായത്‌ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌. തൊഴില്‍,വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വിദേശത്ത്‌ താമസമാക്കിയ, എന്നാല്‍ വിദേശ പൗരത്വം സ്വീകരിച്ചിട്ടില്ലാത്ത ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്‌ ഇതിലൂടെ വോട്ടവകാശം ലഭിച്ചു. പ്രവാസികള്‍ വോട്ട്‌ ചെയ്യുമ്പോള്‍ അസ്സല്‍ പാസ്‌പോര്‍ട്ടാണ്‌ തിരിച്ചറിയല്‍ രേഖയായി കണക്കാക്കുക. ജില്ലയില്‍ 3,933 പ്രവാസി വോട്ടര്‍മാരാണുള്ളത്‌. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്‌ (1,158) തിരൂര്‍ ണ്‌ഡലത്തിലാണ്‌. 62 പേരുള്ള വണ്ടൂര്‍ മണ്‌ഡലത്തിലാണ്‌ പ്രവാസി വോട്ടുകള്‍ ഏറ്റവും കുറവ്‌.