മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും മദ്യവില്‍പ്പനശാല സമരക്കാര്‍ പൂട്ടിച്ചു.

മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലുമടക്കം മലപ്പുറം ജില്ലയിലെ പല ബിവറേജിന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ സമരക്കാര്‍ പൂട്ടിച്ചു. എസ്എസ്എഫിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സമരം നടന്നത്.

പൊന്നാനിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ചമ്രവട്ടത്തെ മദ്യവില്‍പ്പനശാലയാണ് സമരക്കാര്‍ പൂട്ടിച്ചത്. ഇവിടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

പുതുവത്സരം ആഘോഷിക്കാന്‍ മദ്യം നിര്‍ബന്ധമുള്ളവര്‍ മദ്യം കിട്ടാതെ നെട്ടോട്ടമോടുകയാണ്.
സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ക്ക് മുന്നില്‍ മാത്രമേ ഇന്ന് സമരമൊള്ളു. ജില്ലയിലെ ത്രീസ്റ്റാര്‍ ഫോര്‍സ്റ്റാര്‍ ഹോട്ടലുകളില്‍ പുതുവത്സരത്തിനായി പ്രത്യേക പരിപാടികള്‍ തന്നെ ഒരിക്കിയിട്ടുണ്ട്.