മലപ്പുറം ജനാധിപത്യം ശക്തിപ്പെടുത്താന്‍ യുവതലമുറ ക്രിയാത്മകമായി ഇടപെടണം – ജില്ലാ കലക്ടര്‍

മലപ്പുറം: ഇന്ത്യന്‍ ജനാധിപത്യം ശക്തമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് യുവതലമുറ ക്രിയാത്മകമായി ഇടപെടണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. സ്വാതന്ത്ര്യം കി’ി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യം നിരവധി അസമത്വങ്ങളെ അഭിമുഖീകരിക്കുകയാണ്. ജാതി, ലിംഗം, മതം തുടങ്ങിയവയുടെ പേരില്‍ നടക്കു അസമത്വങ്ങള്‍ ആശങ്കയുണ്ടാക്കുതാണെും ജില്ലാ കലക്ടര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഘടനയും നടപടികളും മനസ്സിലാക്കി ദേശീയതയെ ശക്തിപ്പെടുത്തു പ്രവര്‍ത്തനങ്ങള്‍ നടത്താനും അദ്ദേഹം യുവ വോ’ര്‍മാരോട് ആവശ്യപ്പെ’ു.
ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുു ജില്ലാ കലക്ടര്‍. ദേശവ്യാപകമായി ആഘോഷിക്കു ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും പോളിങ് ബൂത്തുകളിലും ദിനാചരണ പരിപാടികള്‍ നടത്തുകയും പുതുതായി വോ’ര്‍ പ’ികയില്‍ പേര് ചേര്‍ത്ത് യുവ വോ’ര്‍മാരെ അനുമോദിക്കുകയും തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.
പുതിയ വോ’ര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് വിഭാഗം വേങ്ങരയിലും അരീക്കോടും നടത്തിയ പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച പി. നബീല്‍ (ജി.വി.എച്ച്.എസ്.എസ് വേങ്ങര), കെ. സാലിമ (ജി.എച്ച്.എസ്.എസ് അരീക്കോട്) എിവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ചടങ്ങില്‍ നല്‍കി.
ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ആര്‍.ഡി.ഒ ടി.വി സുഭാഷ് സമ്മാനം നല്‍കി. പെയ്ന്റിങ് മത്സരത്തില്‍ സി. മുഹമ്മദ് ഹാത്തിം (ജി.ബി.എച്ച്.എസ്.എസ് മലപ്പുറം), പി.പി ദില്‍ന ഷെറിന്‍ (സി.എച്ച്.എം എച്ച്.എസ്.എസ് പൂക്കളത്തൂര്‍), എം ഗോപിക (എസ്.എന്‍.എം എച്ച്.എസ്.എസ്.എസ്) എിവരും ഡ്രോയിങ് മത്സരത്തില്‍ പി. അശ്വത (ജി.ബി.എച്ച്.എസ്.എസ് തിരൂര്‍) ടി.പി സാരംഗ് (ഗവ.എച്ച്.എസ്.എസ്, ഏഴൂര്‍) മിഥുന്‍ രാജ് (അലിഫ് കോളേജ് വള്ളുവമ്പ്രം) എിവരും യഥാക്രമം ആദ്യ മൂ് സ്ഥാനം നേടിയത്.
ചടങ്ങില്‍ എ.ഡി.എം.പി.സയ്യദ് അലി അധ്യക്ഷത വഹിച്ചു.ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് നിര്‍വഹിച്ചു. ഡെപ്യൂ’ി കലക്ടര്‍മാരായ വി.രാമചന്ദ്രന്‍, ഡോ.ജെ.ഒ അരു, കെ.സി മോഹനന്‍, എസ്. ജയശങ്കര്‍ പ്രസാദ്, ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.