മലപ്പുറം കാന്‍സര്‍ സെന്ററിന് തറക്കല്ലിട്ടു

malappuram newsമലപ്പുറം : കാന്‍സര്‍ ചികിത്സാ രംഗത്ത് ജില്ലയുടെ സുപ്രധാന ചുവടുവയ്പായ മലപ്പുറം കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂ’ിന് പാണക്കാട് ഇന്‍കെല്‍ ഗ്രീന്‍സില്‍ വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കട്ടി തറക്കല്ലിട്ടു
. ഇന്‍കെല്‍ എജ്യൂസിറ്റിയിലെ 25 ഏക്കറിലാണ് ചികിത്സാ ഗവേഷണ സൗകര്യങ്ങളും 300 കിടക്കകളുമുളള ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും സജ്ജമാകുത്. കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നിലവിലെ സാഹചര്യത്തില്‍ മലപ്പുറം ജില്ലക്ക് വലിയ അനുഗ്രഹമാണെ് മന്ത്രി പറഞ്ഞു. ആധുനിക ചികിത്സ തേടി തിരുവന്തപുരത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വളരെ പ്രയാസപ്പെട്ടാണ് രോഗികള്‍ പോകുത്. തീരാവേദന സഹിച്ച് ദിവസങ്ങളോളം യാത്ര ചെയ്യു ബുദ്ധിമുട്ട’് ഒഴിവാക്കാനും അര്‍ബുദ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുമുള്ള സര്‍ക്കാറിന്റെ ഏറ്റവും സദുദ്ദേശപരമായ പ്രവൃത്തികളിലൊന്നാണ് ഈ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്നും മന്ത്രി പറഞ്ഞു.
കാന്‍സര്‍ രോഗങ്ങള്‍ക്ക് ആധുനിക ചികിത്സ പലതുമുണ്ടെങ്കിലും അത് എത്തിപ്പിടിക്കാന്‍ ഇ് സാധാരണക്കാരനാവില്ല. ചികിത്സയുണ്ടെങ്കിലും ചിലര്‍ക്ക് അത് നിഷേധിക്കപ്പെടുത് വിഷമകരമാണ്. ഇതിന് ഏക പരിഹാരം ഈ സൗകര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് ഒരുക്കുക എതാണ്. കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പൂര്‍ണ സജ്ജമാകുതോടെ ആധുനിക ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
പി. ഉബൈദുളള എം.എല്‍.എ. അധ്യക്ഷനായി. മലപ്പുറം നഗരസഭാ ചെയര്‍പെഴ്‌സ സി.എച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത്, കെ.കെ ഉമ്മര്‍, സഫ്‌റീന അഷ്‌റഫ്, ഇന്‍കെല്‍ എം.ഡി ടി. ബാലകൃഷ്ണന്‍, പി.രാജു എന്നിവര്‍ സംസാരിച്ചു.

Related Articles