മരം വീണ് ഗതാഗതം മുടങ്ങി.

പരപ്പനങ്ങാടി: കനത്ത കാറ്റില്‍ റോഡോരത്തെ പടുമരത്തിന്റെ ശിഖരം നടുറോഡിലേക്ക് മുറിഞ്ഞ് വീണ് ഗതാഗതം മുടങ്ങി.

താനൂര്‍ റോഡില്‍ ചെറമംഗലത്തിനടുത്ത് വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡ് ഗതാഗതം സാധാരണ ഗതിയിലാക്കി.