മര മുത്തശ്ശിക്കായി ഡിവൈഎഫ്‌ഐ സമരം

പരപ്പനങ്ങാടി : പതിറ്റാണ്ടുകളായി തണലും തണുപ്പും നല്‍കി വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടില്‍ നിലനില്‍കുന്ന കൂറ്റന്‍ മരമുത്തശ്ശിയെ വെട്ടിനീക്കാനുള്ള അധികാരികളുടെ നീക്കം ഡിവൈഎഫ്‌ഐ തടഞ്ഞു.

കെട്ടിടത്തിന് ഭീഷണിയാണെന്ന് കാട്ടി ചില്ലകള്‍ വെട്ടാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിനോട് അനുവാദം ചോദിച്ചപ്പോള്‍ മരം തന്നെ

മുറിക്കനുള്ള അനുമതിയാണ് ലഭിച്ചത്. ഈ ഉത്തരവിന്റെ മറവിലാണ് മരം മുറിച്ചുവില്‍ക്കാനുള്ള ശ്രമം നടന്നത്.

ഇത്തരത്തില്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സര്‍ക്കാറാറിന്റെ അധീനതയിലുള്ള വിലകൂടിയ മരങ്ങള്‍ ചുളുവിലയ്ക്ക് ലേലം ചെയ്ത് മുറിച്ചുവില്‍കുന്ന പ്രവണത അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥരും ലേല മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഒരുലക്ഷം രൂപ വില മതിക്കുന്ന കൂറ്റന്‍ മരം 50,000 രൂപയില്‍ താഴെ വിലക്കെട്ടിയാണ് ലേലം നടത്തിയത്. മരം മുറിക്കുന്ന വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മരംമുറി തടയുകയായിരുന്നു.