മയക്കുമരുന്ന് കടത്തിയ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: മയക്കു മരുന്ന് കടത്തു കേസില്‍ പിടിയിലായ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി. മുഹമ്മദ് ബിന്‍ അഖ്‌ളന്‍ അശ്ശറാറി എന്നയാളെയാണ് ചൊവ്വാഴ്ച അല്‍ജൗഫില്‍ വധ ശിക്ഷക്ക് വിധേയനാക്കിയത്.

നിരോധിത മയക്കുമരുന്നായ എംഫറ്റമീന്‍ എന്ന ഗുളികള്‍ വന്‍ തോതില്‍ കടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്. വിചാരണ വേളയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കീഴ്‌കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രാലം വ്യക്തമാക്കി.