മമ്പുറം സ്വദേശി ദമാമില്‍ നിര്യാതനായി

തിരൂരങ്ങാടി:മമ്പുറം വെട്ടത്ത് ബസാറിന് സമീപം പരേതനായ പുത്തന്‍മാളിയേക്കല്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ഹനീഫ (53) ദമാമിലെ അല്‍ഹസയില്‍ ഹുദയാഘാതം മൂലം നിര്യാതനായി. ഒരു മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ച് പോയതായിരുന്നു. അല്‍ഹസയില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു.
ഭാര്യമാര്‍:സഫിയ,ജമീല
മക്കള്‍:നാസര്‍, ഉബൈദ്, സ്വാലിഹ്, ഹബീബുല്ല, ഇദ്‌രീസ്,ഇസ്ഹാബ്,മുഫീദ
മരുമക്കള്‍:താജുദ്ധീന്‍ കൊളപ്പുറം, ശബ്‌ന, സുമയ്യ
സഹോദരങ്ങള്‍:ഹൈദ്രോസ് ,മുഹമ്മദ്, ബിയ്യാത്തു, മറിയക്കുട്ടി
പരേതനായ അബൂബക്കര്‍.മൃത്ദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.