മമ്പുറം തങ്ങളുടെ ലോകം ദേശീയ സെമിനാര്‍

mamburam tangalude logam kk m kurupp  udgadanam  cheyyunnu-3കോട്ടക്കല്‍: ജന്മി- സാമ്രാജ്യത്വങ്ങള്‍ക്കു കീഴില്‍ ചൂഷണത്തിനിരയായിരുന്ന കീഴാളജനതക്ക്‌ ദിശാബോധം നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു മമ്പുറം തങ്ങളെന്ന്‌ പ്രമുഖ ചരിത്ര കാരനും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ. കെ കെ എന്‍ കുറുപ്പ്‌. എസ്‌.ഡി.പി.ഐ മലപ്പുറം ജില്ലാകമ്മിറ്റി കോട്ടക്കലില്‍ സംഘടിപ്പിച്ച മമ്പുറം തങ്ങളുടെ ലോകം സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.്‌ സ്വാഗത സംഘം ചെയര്‍മാന്‍ വി ടി ഇഖ്‌റാമുല്‍ ഹഖ്‌ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വി പി നാസറുദ്ദീന്‍ എളമരം ,എസ്‌.ഡി.പി.ഐ സംസ്ഥാന ഖജാന്‍ജി ജലീല്‍ നീലാമ്പ്ര, സി പി എ ലത്തീഫ്‌, എ കെ അബ്ദുല്‍മജീദ്‌, എം പി മുസ്‌തഫ മാസ്റ്റര്‍, അഡ്വ. സാദിഖ്‌ നടുത്തൊടി, ടി എം ഷൗക്കത്ത്‌, കൃഷ്‌ണന്‍ എരഞ്ഞിക്കല്‍ സംസാരിച്ചു.
മമ്പുറം തങ്ങള്‍-വൈജ്ഞാനിക സംഭാവനകള്‍ എന്ന വിഷയത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, മമ്പുറം തങ്ങള്‍-മാനവ സൗഹാര്‍ദവും കീഴാള മുന്നേറ്റവും എന്ന വിഷയത്തില്‍ ഡോ.എം എച്ച്‌ ഇല്ല്യാസ്‌(ഡല്‍ഹി ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി), ബാലകൃഷ്‌ണന്‍ വള്ളിക്കുന്ന്‌, മമ്പുറം തങ്ങള്‍-അധിനിവേശ വിരുദ്ധ സമരങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ. എന്‍ ടി അന്‍സാരി(ഹൈദരാബാദ്‌ യൂനിവേഴ്‌സിറ്റി), കെ ടി ഹുസൈന്‍, പി ടി കുഞ്ഞാലി, മമ്പുറം തങ്ങള്‍-രാഷ്ട്രീയ നവോത്ഥാനം എന്ന വിഷയത്തില്‍ പ്രൊഫ. പി കോയ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ സി ജി ഉണ്ണി, മേമന ബാപ്പുമാസ്റ്റര്‍, അക്കര സൈതലവിഹാജി, പി എം ബഷീര്‍, എം ഖമറുദ്ദീന്‍, ബാബുമണി കരുവാരക്കുണ്ട്‌, എ എം സുബൈര്‍, നൗഷാദ്‌ മംഗലശ്ശേരി, വി എം ഹംസ, പി പി ഷൗക്കത്തലി, ടി വി കോയ, കെ അബ്ദുനാസര്‍, കെ അശ്‌റഫ്‌, പി എം ഷരീഖാന്‍, കെ പി ഒ റഹ്‌്‌മത്തുല്ല പ്രസീഡിയം നിയന്ത്രിച്ചു. സെമിനാറിനു ശേഷം മമ്പുറം തങ്ങളുടെ ചരിത്രസ്‌മരണകള്‍ കോര്‍ത്തിണക്കിയുള്ള കലാസന്ധ്യയും അരങ്ങേറി.