മമതയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് കേസ്

കൊല്‍ക്കത്ത: ബംഗാള്‍ അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു. ബംഗാളില്‍ മമതയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച അംബികേഷ് മഹാപത്ര എന്ന പ്രൊഫസറെ ഇന്നു രാവിലെ അറസ്റ്റ് ചെയ്തു. ജാവേദ് പൂര്‍ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറായ അംബികേഷ് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചു എന്ന കുറ്റത്തിന് വ്യാഴാഴ്ച്ച രാത്രി ഇദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്റര്‍നെറ്റിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്.

സത്യജിത്ത് റായിയുടെ ‘സോനാര്‍ കേല’ എന്ന ചിത്രത്തെ ആസ്പദമാക്കി തയ്യാറാക്കിയ കാര്‍ട്ടൂണിന് നെറ്റില്‍ ഏറെ പ്രചാരം ലഭിച്ചിരുന്നു. റെയില്‍വേ വകുപ്പ് മന്ത്രിയുടെ രാജി വിഷയമാണ് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഐ.ടി ആക്റ്റിലെ 66 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇദേഹത്തെ ആലിപൂര്‍ കോടതിയില്‍ ഹാജരാക്കി.