മന്ത്രി സി എന്‍ ബാലകൃഷ്‌ണനെതിരെ തൃശൂരില്‍ പോസ്‌റ്ററുകള്‍

CN-BALAKRISHNANതൃശൂര്‍: മന്ത്രി സി എന്‍ ബാലകൃഷ്‌ണനെതിരെ വ്യാപകമായി പോസ്റ്ററുകല്‍. തൃശൂര്‍ നഗരത്തിലാണ്‌ മന്ത്രിക്കെതിരെ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്‌. സിഎന്‍ ബാലകൃഷ്‌ണന്‍ കൊലപാതകികള്‍ക്ക്‌ വീടുപണി ചെയ്യുന്നതായി പോസ്‌റ്ററില്‍ ആരോപിച്ചിരിക്കുന്നു. ഹനീഫയുടെ ആത്മാവിന്‌ നീതി ലഭിക്കാന്‍ സി എന്‍ ബാലകൃഷ്‌ണനെ പുറത്താക്കണം. ഗോപപ്രതാപന്‍ അടച്ചിട്ട മുറിയില്‍ സി എന്‍ ബാലകൃഷ്‌ണനുമായി നടത്തിയ ചര്‍ച്ച എന്താണ്‌. നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നും പോസ്‌റ്ററില്‍ ആവശ്യം. സേവ്‌ കോണ്‍ഗ്രസ്സ്‌ എന്ന പേരിലാണ്‌ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്‌.