മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് മന്ത്രി കെ കെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുന്നു. ചോദ്യോത്തര വേളയില്‍ നടുത്തളത്തില്‍ ബാനറുമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനു ശേഷമായിരുന്നു ബഹിഷ്‌കരണം.

ഇതിനിടെ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരക്കുകയാണ്. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി(കെ എച്ച് ആര്‍ ഡബ്യു എസ്) എംഡി നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നാണ് ആരോപണം. അപേക്ഷ സ്വീകരിക്കാതെയാണ് നിയമനം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.