മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്തേക്ക് പോകാനായാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ 15 ദിവസത്തേക്കാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ ഏഴുദിവസത്തില്‍ കൂടുതല്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റൊരു മന്ത്രിക്ക് വകുപ്പ് ചുമതല കൈമാറാറുണ്ട്.

തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് അദേഹം അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.