മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചു

തിരുവനന്തപുരം: ലൈംഗീകാരോപണത്തെ തുടര്‍ന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് രാജി. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. സഹായം അഭ്യര്‍ഥിക്കുന്നവരോട് നല്ല രീതിയില്‍ മാത്രമേ പ്രതികരിച്ചിട്ടുള്ളു.

ഏത് ഏജന്‍സിയെക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിക്കാമെന്നും ആരോപണത്തില്‍ ശരിതെറ്റുകള്‍ കണ്ടെത്തണമെന്നും ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശശീന്ദ്രനെതിരായ ആരോപണം ഗൗരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.