മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; കെ.ബി ഗണേഷ്‌കുമാര്‍.

കോട്ടയം: നിലവില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ഈ വിഷയത്തിന് പത്തനാപുരത്തെയും കേരളത്തിലെയും ജനങ്ങള്‍ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 
ഗണേഷ്‌കുമാറിനെ മാറ്റണമെന്ന കേരളാ കോണ്‍ഗ്രസ്സ് (ബി)പാര്‍ട്ടിയുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തില്‍ ബാലകൃഷ്ണപ്പിള്ള തങ്ങളുടെ മന്ത്രിയെ മാറ്റുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടൊപ്പം യോഗത്തില്‍ ണേഷ്‌കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

 

പാര്‍ട്ടി പറയുന്നത് അനുസരിക്കുന്നില്ലെന്നും മന്ത്രിയുടെ വകുപ്പില്‍പ്പെട്ട ബോര്‍ഡുകളിലും വകുപ്പുകളിലും ബിജെപിക്കാരെയും മാര്‍കിസ്റ്റുകാരെയും തിരുകികയറ്റുകയാണെന്നും പിള്ള ആരോപിച്ചിരുന്നു.