മന്ത്രിമാര്‍ നിയമസഭയില്‍ അശ്ലീല ദൃശ്യം കണ്ട സംഭവം ; അന്വേഷണത്തിന് കോടതി ഉത്തരവ്

ബംഗളുരു  : മൂന്ന് മന്ത്രിമാര്‍ നിയമസഭയ്ക്കുള്ളില്‍ വച്ച് അശ്ലീല വീഡിയോ കണ്ട സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.

8-ാം അഡീഷണല്‍ സിറ്റി മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് വിധാന്‍ സൗധ പോലീസ് എസ്.ഐ യോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

അഭിഭാഷകനായ ധര്‍മപാല്‍ ഗൗഡ നല്‍കിയിട്ടുള്ള ഹര്‍ജിയെതുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഫിബ്രുവരി 27 നകം റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.