മന്ത്രിക്കൊപ്പം സ്ത്രീകളും ശബരിമലയില്‍

പത്തനംതിട്ട:  മന്ത്രി കെ പി മോഹനന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍. സ്ത്രീകളുള്‍പ്പെടെ 35 അംഗങ്ങളടങ്ങുന്ന സംഘമാണ് മന്ത്രിക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയത്.

പമ്പയില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രികളെ തടയാനായി നിയോഗിക്കപ്പെട്ട വനിതാ പോലീസുകാര്‍, സ്ത്രീകളുള്‍പ്പെടെ മന്ത്രിയുടെ സംഘത്തിനൊപ്പം എസ്‌കോര്‍ട്ട് പോയതാണ് വിവാദമായത്.

മന്ത്രിയുടെ സംഘത്തില്‍ സഹോദരിമാരുള്‍പ്പെടെ ആറ് സ്ത്രീകള്‍ ഉണ്ടായിരുന്നു. എസ്‌കോര്‍ട്ട് പോയത്് തിരുവന്തപുരം സിറ്റിപോലീസ് സ്‌റ്റേഷനിലെ വനിതാപോലീസുകാരാണ്.
കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തിവരുന്ന മന്ത്രിയുടെ ഗുരുസ്വാമി അദേഹത്തിന്റെ ജ്യേഷ്ന്‍ തന്നെയാണ്. സംഭവത്തെകുറിച്ച് അന്വേഷണം നടത്താന്‍ എഡിജിപി നിര്‍ദേശിച്ചു. പമ്പയിലെ സ്‌പെഷല്‍ ഓഫീസറാണ് അന്വേഷമം നടത്തുക.
സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി കെ പി മോഹനന്റെ കോലം കത്തിച്ചു.