മനേക ഗാന്ധി ഹിപ്പോക്രാറ്റാണെന്നാണ് ചെന്നിത്തല

തിരു:  കേന്ദ്രമന്ത്രി മനേക ഗാന്ധിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനേക ഗാന്ധി ഹിപ്പോക്രാറ്റാണെന്നാണ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞത്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് അവരുടെ സംസാരം. കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് കഴിഞ്ഞദിവസം മനേക ഗാന്ധി പറഞ്ഞിരുന്നു. മാത്രമല്ല ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി മുന്‍കൈയെടുക്കണമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ മനേക പറഞ്ഞിരുന്നു.

എന്നാല്‍ മനേക ഗാന്ധിക്ക് ഡെല്‍ഹിയിലിരുന്ന് എന്തും പറയാമെന്നും കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അവര്‍ക്ക് അറിയില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീന്റെ പ്രതികരണം.