മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍ എന്ന് റിപ്പോര്‍ട്ട്

മുംബൈ: ബോളിവുഡ് താര സുന്ദരി മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍ ബാധിച്ചതായ റിപ്പേര്‍ട്ടുകള്‍ പുറത്തുവന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവരെ നേപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലചുറ്റിവീണ അവരെ കഴിഞ്ഞ ബുധനാഴ്ചയാണ മുംബൈയിലെ ജാസ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നട്ത്തിയ പരിശോധനയിലാണ് അവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്.

നേപ്പാളില്‍ വെച്ചാണ് അവര്‍ക്ക് അസുഖം ഉണ്ടായത്. തുടര്‍ന്നാണ് ചികിത്സാര്‍ത്ഥം മനീഷ പിതാവ് പ്രകാശിനും, അമ്മ സുഷമയ്ക്കും സഹോദരന്‍ സിദ്ദാര്‍ത്ഥിനുമൊപ്പം മുംബൈയില്‍ എത്തിയത്. തനിക്ക് ക്യാന്‍സര്‍ ബാധയുണ്ടായ വിവരമറിഞ്ഞ മനീഷ രോഗത്തെ വളരെ ധൈര്യപൂര്‍വ്വമാണ് സമീപിച്ചിരിക്കുന്നതെന്നും രോഗം അവരെ യാതൊരു തരത്തിലും തളര്‍ത്തിയിട്ടില്ലെന്നുമാണ് അവരോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബോംബെ, ഇന്ത്യന്‍, മുതല്‍വന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ അവരുടെ കഥാപാത്രങ്ങള്‍ സിനിമാ പ്രേക്ഷകരുടെ മനസില്‍ സ്ഥിരപ്രതതിഷഠ നേടികൊടുത്തവയാണ്.

2010 ല്‍ മനീഷ ബിസ്‌നസുകാരനായ സാമ്രാട്ട് ദലാലിനെ വിവാഹം കഴിച്ചത്. എന്നാല്‍ രണ്ടുവര്‍ഷംമാത്രം നീണ്ടു നിന്നതായിരുന്നു മനീഷയുടെ വിവാഹ ജീവിതം.