മധ്യചിലിയില്‍ ഭൂചലനം

സാന്റിയാഗോ : ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ വന്‍ ഭൂചലനം.ഭൂചലനം റിക്ടര്‍ സ്‌കെയ്‌ലില്‍ 7.2 രേഖപ്പെടുത്തി.

 

ടല്‍കാ നഗരത്തിന്റെ 64 മൈല്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സുനാമി ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നെങ്കിലും അധികൃതര്‍ പിന്നീട് ഈ മുന്നറിയിപ്പ് പിന്‍വലിക്കുകയായിരുന്നു.

 

2010 ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തില്‍  500ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

.