മദ്യഷാപ്പിലെത്തുന്ന വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ ഹോംഗാര്‍ഡ്.

പരപ്പനങ്ങാടി : ബീവറേജ് ഷോപ്പിന്റെ വിദേശമദ്യഷോപ്പില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മദ്യം വാങ്ങിച്ച് കഴിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് മദ്യഷോപ്പിന്റെ പരിസരത്ത് മഫ്ടിയില്‍ ഹോംഗാര്‍ഡിനെ ഡ്യൂട്ടിക്കിടാന്‍ നീക്കം.

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പോകാതെ മദ്യഷോപ്പില്‍ നിന്നും മദ്യംവാങ്ങി റെയ്ല്‍വേ ലൈനിനരികിലും ഓവുപാലത്തിനടില്‍ വെച്ചും മദ്യപിക്കുന്നു എന്ന പരാതി വ്യാപകമായിയുണ്ട്. കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇത്തരമൊരു സംഘത്തെ ഓടിച്ച് വിട്ടിരുന്നു.

കലോത്സവങ്ങള്‍ അടുക്കുന്ന വേളയില്‍ വിദ്യാലയങ്ങള്‍ക്കകത്ത്‌വച്ചുപോലും കുട്ടികള്‍ മദ്യപിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്യൂവില്‍ നില്‍കുമ്പോള്‍ തന്നെ പിടികൂടാനാണ് പോലീസിന്റെ തീരുമാനം.