മദ്യവില്‍പ്പനയ്ക്കിടെ പിടികൂടി.

വള്ളിക്കുന്ന്: ഒലിപ്രംകടവ് തിരുത്തിക്ക് സമീപം മദ്യവില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നതിനിടെ കുറ്റികാടില്‍ വീട്ടില്‍ ബാബുരാജനെ എക്‌സൈസ് സംഘം പിടികൂടി.

ബാബുരാജന്‍ സംസാര ശേഷിയില്ലാത്തയാളാണ്. ഇതു മറയാക്കി ഇയാള്‍ വന്‍തോതില്‍ വിദേശമദ്യം കൊണ്ടുവന്ന് വീടിന് പരിസരത്തുവെച്ച് വില്പന നടത്തുന്നതായി വ്യാപകമായ പരാതിയുണ്ടായിരുന്നു.

നാട്ടുകാരുടെ ശക്തമായ പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

റെയ്ഡില്‍ എക്‌സൈസ് സിഐ ഹരിദാസന്‍, ഇന്‍സപെക്ടര്‍ രാധാകൃഷ്ണപിള്ള, പ്രിവന്റീവ് ഓഫീസര്‍മാരായ ജോര്‍ജ്ജ്,ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജു, പ്രഗേഷ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.