മദ്യപിച്ച യുവാവ് എസ്.ഐയെ വെടിവെച്ചു.

കാണ്‍പൂര്‍: മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ വെച്ച് എസ്.ഐയുടെ സര്‍വ്വീസ് റിവോള്‍വറെടുത്ത് എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും വെടിവെച്ചു പരിക്കേല്‍പ്പിച്ചു.

പരിക്കേറ്റ എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് രണ്ടു വെടിയേറ്റ ദേവേന്ദ്രസിംങിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാണ്‍പൂരില്‍ നൗബാസ്ത പോലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.