മദ്യപാന്‍മാര്‍ക്ക് വിലക്ക് ; മൂന്നുപേര്‍ അറസ്റ്റില്‍

ഇനി മദ്യപിച്ച് ട്രെയിന്‍ യാത്രനടത്താമെന്ന് ആരും കരുതേണ്ട. മദ്യപിച്ചുള്ള ട്രെയിന്‍ യാത്രക്ക് റെയില്‍വെ പോലീസിന്റെ കര്‍ശനവിലക്ക്.  മദ്യപിച്ച കുറ്റത്തിന് മൂന്ന് പേര്‍ തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ അറസ്റ്റിലായി.

 

പ്ലാറ്റ് ഫോറത്തില്‍ പോലും മദ്യപിച്ച് കയറാന്‍ പാടില്ല. മദ്യം കഴിച്ച് പിടിച്ചാല്‍ 6 മാസം വരെ തടവ് ലഭിക്കുമെന്ന് ആര്‍ പി എഫ് മുന്നറിയിപ്പ് നല്‍കുന്നു. ട്രെയ്‌നിലും പ്ലാറ്റ്‌ഫോറത്തിലും ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തും.  സ്‌പെഷല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന കര്‍ക്കശമാക്കും. റെയില്‍വെ ഉദ്യോഗസ്ഥരും ഈ നിയമത്തിന്റെ പരിതിയില്‍ പെടുമെന്ന് റെയില്‍വെ പോലീസ് അറിയിച്ചു.

 

ട്രെയ്‌നിലെ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും മദ്യപാന്‍മാരാണ് എന്നാണ് ആര്‍ പി എഫിന്റെ വിലയിരുത്തല്‍.

 

എന്നാല്‍ 1500 ബാറുകളും 500 ബീവറേജ് ഔട്ട്‌ലെറ്റുകളും ആയിരക്കണക്കിന് കള്ളുഷാപ്പുകളും നിമാനുസൃതം പ്രവര്‍ത്തിക്കുന്ന കോരളത്തില്‍ ഇതൊരു തുഗ്ലക്കന്‍ പരിഷ്‌കരണമാകുമെന്നാണ് വിലയിരുത്തല്‍. നിയമം കര്‍ശനമാക്കിയാല്‍ ആദ്യം വലയുക റെയില്‍വെ ജീവനക്കാര്‍ തന്നെ ആകുമെന്നാണ് യാത്രക്കാരുടെ ആദ്യപ്രതികരണം. റെയില്‍വെ ടൂറിസത്തിന്റെ ഭാഗമായി നടത്തുന്ന റസ്റ്റോറന്റില്‍ നിലവില്‍ മദ്യം ഉപയോഗിക്കാം. ഇന്ത്യന്‍ റെയില്‍വെയില്‍ കേരളത്തിനുമാത്രം ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമോയെന്ന് നിയമ വിദഗ്ദ്ധരും സംശയം പ്രകടിപ്പിച്ചു. വരും ദിവസങ്ങളില്‍ റെയില്‍വെയാണോ യാത്രക്കാരാണോ പുലിവാലുപിടിക്കുന്നതെന്ന് കണ്ടറിയാം