മദ്യനിരോധന സമിതി ജാഗ്രതാ ഹ്വാന യാത്രക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി.

Story dated:Wednesday March 16th, 2016,06 36:pm
sameeksha

parappanangaiപരപ്പനങ്ങാടി : മദ്യനിരോധന സമിതി ജാഗ്രതാ ഹ്വാന യാത്രക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി. ജില്ലയിലെ രണ്ടാം ഘട്ട പര്യാടനം തിരൂരങ്ങാടി താലൂക്കിലെ കുന്നുംപുറത്ത് നിന്നാരംഭിച്ച് ചെമ്മാട്ടെ സ്വീകരണത്തിന് ശേഷമാണ് പരപ്പനങ്ങാടിയിലെത്തിയത് .സ്വീകരണ സമ്മേളനം നഗരസഭാ പരപ്പനങ്ങാടി ടൗൺ കൗൺസിലർ കടവത്ത് സൈതലവി ഉദ്ഘാടനം ചെയ്തു. തിരുരങ്ങാടി താലൂക്ക് മദ്യനിരോധന സമിതി അധ്യക്ഷൻ യാക്കൂബ് കെ ആലുങ്ങൽ അധ്യക്ഷനായി. ജാഥക്ക് നേതൃത്വം നൽകുന്ന സമിതി സീനിയർ ഉപാധ്യക്ഷൻ ഫാ.വർഗ്ഗീസ് മുഴുത്തേറ്റ് വിസി, സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവരെ ജില്ലാ ഉപാധ്യക്ഷൻ സി.കെ കുഞ്ഞിമുഹമ്മദും, ഇ.പി അബ്ദു റഹ്മാൻ മാസ്റ്ററും പൊന്നടയണിയിച്ച് ആദരിച്ചു. ഫാ.വർഗ്ഗീസ് മുഴുത്തേറ്റ് വിസി, ഖദീജാ നർഗീസ് ടീച്ചർ, പപ്പൻ കന്നാട്ടി,സി കെ കുഞ്ഞിമുഹമ്മദ്, രമേശ് മേത്തല, മേഴ്സി മാർട്ടിൻ ,ഇയ്യച്ചേരി പത്മിനി, ഗീതാദേവി കാസർഗോഡ്‌ ,കേശവൻ വള്ളിക്കുന്ന്, ബാലകൃഷ്ണൻ ചെട്ടിപ്പിടി, ഇ.പി അബ്ദു റഹ്മാൻ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു.