മദനിയ്ക്ക് അമ്മയെ കാണാന്‍ കേരളത്തിലെത്താം

Story dated:Friday May 15th, 2015,02 05:pm


madani11
ന്യൂ ഡല്‍ഹി: അബ്ദുള്‍ നാസര്‍ മദനിക്കു ജാമ്യവ്യവസ്ഥയില്‍ ഇളവ്. കേരളത്തിലെത്തി അമ്മയെ കാണാന്‍ സുപ്രീംകോടതി അനുമതി നല്‍കി. അഞ്ചു ദിവസത്തേക്കാണു അനുമതി. ജാമ്യ കാലാവധി നീട്ടണമെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മദനി സുപ്രീംകോടതിയെ സമീപിച്ചത്.

മദനിയുടെ അമ്മയുടെ ആരോഗ്യനില മോശമാണെന്നും ഇതിനാല്‍ അമ്മയെ കാണാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഇതിനായി മതിയായ സുരക്ഷയൊരുക്കണമെന്നു കോടതി കര്‍ണാടക പോലീസിനോടു നിര്‍ദേശിച്ചു. മദനിയെത്തുന്ന സ്ഥലത്തെ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടു ഇതിനായ ക്രമീകരണങ്ങളൊരുക്കണമെന്നും കര്‍ണാടക പോലീസിനോടു കോടതി പറഞ്ഞു.

ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കാന്‍ കോടതി തീരുമാനിച്ചത്. ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണു മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്.