മദനിയെ കയറ്റാതെ വിമാനം പുറപ്പെട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനിയെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിമാനത്തില്‍ കയറ്റാന്‍ ഇന്‍ഡിഗോ വിമാന കമ്പനി അധികൃതര്‍ അനുവദിച്ചില്ല. പോലീസ്‌ കാവലുള്ളതിനാല്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ മഅ്‌ദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുമതി നല്‍കാനാവില്ലെന്നാണ്‌ വിമാന കമ്പനി അധികൃതരുടെ വിശദീകരണം. യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇന്‍ഡികോ ഓഫീസ്‌ പിഡിപി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്‌.

ബംഗളൂരുവില്‍ നിന്നും 12.55 നുള്ള വിമാനത്തിലായിയുന്നു മഅ്‌ദനിയുടെ കേരളത്തിലേക്കുള്ള യാത്ര. എന്നാല്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ മഅ്‌ദനിയെ കയറ്റാതെ വിമാനം പുറപ്പെടുകയായിരുന്നു.

അര്‍ബുദബാധിതയായ അമ്മയെ സന്ദര്‍ശിക്കുന്നതിന്‌ വേണ്ടിയാണ്‌ സുപ്രീംകോടതിയുടെയും ബംഗളൂരിലെ എന്‍ഐഎ കോടതിയുടെയും അനുമതിയോടെ മഅ്‌ദന്‌ കേരളത്തിലെത്തുന്നത്‌.