മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി

ബംഗളൂരു: ബാംഗ്ലൂരു സ്‌ഫോടന കേസില്‍ തടവില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. കഴിഞ്ഞ രണ്ടു വര്‍ഷമായി വിചാരണത്തടവുകാരനായി കഴിയുന്ന മദനി ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.

2008 ല്‍ നടന്ന ബംഗ്ലൂര്‍ സ്‌ഫോടന കേസില്‍ 58 പര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് 9 വര്‍ഷം മദനി ജയില്‍ ശിക്ഷ അനുഭവിക്കുകയും പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.