മത സെന്‍സറിങ് ;മണിരത്‌നത്തിന്റെ കടലും ബ്ലാക് ലിസ്റ്റില്‍

ചെന്നൈ: ഇനി ഏറെനാള്‍ വേണ്ടിവരില്ല സെന്‍സര്‍ ബോര്‍ഡിന് പുറമെ സന്യാസിമാരെയും അച്ഛന്‍മാരെയും മൊല്ലാക്കമാരെയും ഉള്‍പ്പെടുത്തി ഒരു മത സെന്‍സറിങ് സിനിമകള്‍ക്ക് മുകളില്‍ വരാന്‍. വിശ്വരൂപത്തിനെ വെട്ടിമാറ്റി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെച്ച മത മൗലികത പ്രശസ്ത ഇന്ത്യന്‍ സംവിധായകന്‍ മണി രത്‌നത്തിന്റെ കടലിന് നേരെയും തിരിയുന്നു

കടല്‍ എന്ന ചിത്രത്തില്‍ ക്രസ്തുമത വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തിക്കഴിഞ്ഞു. ഇവര്‍ പറയുന്ന ചില ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരം നടക്കുമെന്ന് ഇവരുടെ ഭീഷണിയുമുണ്ട്.

തമിഴ് നടന്‍ കാര്‍ത്തികിന്റെ മകന്‍ ഗൗതം കാര്‍ത്തികും മുന്‍ നായിക രാധയുടെ രണ്ടാമത്തെ മകള്‍ തുളസിയും പുതുമുഖ നായിക നായകന്‍മാരായെത്തുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാമേശ്വരത്തിന്റെ പശ്ചാത്തലത്തതില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിലെ മതാങ്ങള്‍ക്കതീതമായ പ്രണയം തന്നെയാണ് മൗലിക വാദികളെ പ്രകോപിപ്പിക്കുന്നത്.