മത്സ്യ തൊഴിലാളികള്‍ കടല്‍തീരത്ത് മനുഷ്യ ചങ്ങല തീര്‍ത്തു

പൊന്നാനി : വികസനത്തിന്റെ പേരു പറഞ്ഞു കൂടംകുളം മത്സ്യതൊഴിലാളികളെ കുടിയിറക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചെറുത്തു തോല്‍പ്പിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി രാജു പറഞ്ഞു. അതിജീവനത്തിനു വേണ്ടി പോരാടുന്ന കുടംകുളം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറം ജില്ല മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താനൂര്‍ ഒസാന്‍ കടപ്പുറത്തെ കടല്‍തീരത്ത് നടത്തിയ മനുഷ്യ ചങ്ങല ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി ജെ ആഞ്ചലോസ് (മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട്), സി പി ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ഉണ്ണികൃഷ്ണന്‍, ടി കെ സുന്ദരന്‍ മാസ്റ്റര്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി സുബ്രഹ്മണ്യന്‍, എ കെ ജബ്ബാര്‍, കുമ്പള രാജന്‍, പി പി ലെനിന്‍ദാസ്, സി പി ഹംസക്കോയ, എം കെ ബാപ്പുട്ടി ബാവ, ഹുസൈന്‍ എസ്പടത്ത്, എ പി സുബ്രഹ്മണ്യന്‍, പി പി ഖാലിദ്, സിദ്ദിഖ് പുതുതിരുത്തി, സുബൈര്‍ പരപ്പനങ്ങാടി, ഗിരീഷ്, പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു

പടം