മത്സ്യതൊഴിലാളി സംഗമം നടന്നു

IMG-20150514-WA0034തിരൂര്‍: കേരള സ്റ്റേറ്റ്‌ മത്സ്യതൊഴിലാളി ഫെഡറേഷന്‍ എഐടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളി സംഗമം വാക്കാട്‌ കടപ്പുറത്ത്‌ നടന്നു. എഐടിയുസി മത്സ്യതൊഴിലാളി ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി എ കെ ജബാര്‍ ഉദ്‌ഘാടനം ചെയ്‌തു. സൈദ്‌ റാവു റിപ്പോര്‍ട്ട്‌ തള്ളിക്കളയുക, 61 ദിവസത്തെ ട്രോളിങ്ങ്‌ നിരോധനം പിന്‍വലിക്കുക, മീനാകുമാനിരി റിപ്പോര്‍ട്ട്‌ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ ശക്തമായ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ഹുസൈന്‍ ഇസ്‌പാടത്ത്‌, സുലൈമാന്‍, സി.സുബൈര്‍, ബാലിദ്‌, അര്‍ഷാദ്‌ പി എ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.