മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്നു

നീണ്ടകര : നീണ്ടകരയില്‍ നിന്ന് പുറംകടലില്‍ മത്സ്യബന്ധനത്തിനുപോയ മത്സ്യതൊഴിലാൡളെ കപ്പലില്‍ നിന്ന് വെടിവെച്ചു. വെടിവെപ്പില്‍ കൊല്ലം സ്വദേശി ജലസ്റ്റിന്‍(45), കുളച്ചില്‍ സ്വദേശി പിങ്കു (22), എന്നിവരാണ് മരണപ്പെട്ടു.

കരയില്‍ നിന്ന് 14 നേട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഇറ്റാലിയന്‍ കപ്പലായ എന്‍ട്രിക്‌ലാസയിലെ സുരക്ഷ ഉദ്യോഗസ്ഥനാണ് വെടിവെച്ചതെന്ന് കരുതുന്നു.

വെടിയേറ്റ തൊഴിലാളികള്‍ നീണ്ടകരയിലെ സെന്റ് ആന്റണി ബോട്ടിലുള്ളവരായിരുന്നു. കോസ്റ്റ് ഗാഡ് കപ്പലിനോട് കൊച്ചിയില്‍ നങ്കൂരമിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നീണ്ടകരയിലെത്തിച്ച മൃതദേഹം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി.