മത്സ്യതൊഴിലാളികളെ അമ്പരപ്പിലാക്കി ഭീമന്‍ തിരണ്ടി മത്സ്യം

താനൂര്‍: ഒഴുക്കല്‍ വലയില്‍ കുടുങ്ങിയ ഭീമന്‍ തിരണ്ടി മത്സ്യം മത്സ്യതൊഴിലാളികളെ അമ്പരപ്പിച്ചു. താനൂര്‍ ഒട്ടുംപുറത്ത് നിന്നും മത്സ്യബന്ധനത്തിനിറങ്ങിയ കച്ചീനകത്ത് ലത്തീഫിന്റെ നേതൃത്വത്തിലുള്ള4 അംഗ സംഘത്തിനാണ് ഭീമന്‍ തിരണ്ടി മത്സ്യത്തെ ലഭിച്ചത്.

 

600 കിലോയിലധികം തൂക്കമുള്ള തിരണ്ടി കൊമ്പന്‍ തിരണ്ടി എന്ന വിഭാഗത്തില്‍പെടുന്നതാണ്. 30 കിലോമീറ്റര്‍ അകലെ ആഴക്കടലിലാണ് തിരണ്ടി വലയിലായത്. ഏറെ പണിപെട്ട് തീരത്തെത്തിച്ച തിരണ്ടിയെ 16000 രൂപക്ക് ലേലം ചെയ്തു. ഈ വിഭാഗത്തിലുള്ള ഒന്നിലധികം തിരണ്ടികള്‍ വലയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. മത്സ്യം ലഭിച്ചതറിഞ്ഞ് നിരവധിപേര്‍ പ്രദേശത്തെത്തി.