മത്സരിക്കുന്നത്‌ സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല; നടന്‍ സിദ്ദീഖ്‌

Story dated:Saturday March 12th, 2016,03 28:pm

siddique 1കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച്‌ തനിക്ക്‌ ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന്‌ നടന്‍ സിദ്ദിഖ്‌. മാധ്യമങ്ങളിലൂടെയാണ്‌ താനും മത്സരിക്കുന്ന കാര്യം അറിഞ്ഞതെന്ന്‌ സിദ്ദീഖ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും സിദ്ദീഖ്‌ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അരൂരില്‍ നിന്നും മത്സരിക്കുന്നവരില്‍ സിദ്ദിഖിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ പട്ടികയില്‍ അന്തിമ തീരുമാനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സിദ്ദിഖ്‌ മത്സരിക്കുന്നതിനെതിരെ അരൂരില്‍ പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.