മതനിരപേക്ഷതയെ യു.ഡി എഫ് ബലികൊടുത്തു ; പിണറായി

തിരു : അഞ്ചാം മന്ത്രിസഭ വിഷയത്തില്‍ കേരളത്തിന്റെ മതനിരപേക്ഷതയെ യു.ഡി എഫ് ബലികൊടുത്തുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഭരണത്തില്‍ കോണ്‍ഗ്രസിന്റെ പിടി നഷ്ടപ്പെട്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വിലപേശലിന് മുന്നില്‍ മുഖ്യമന്ത്രി കീഴടങ്ങി.

കേരളത്തില്‍ കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസ്സുകാരുടെയും നേതൃത്വത്തില്‍ മന്ത്രിസഭകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപേലെ ജാതിയുടെയും മതത്തിന്റെയും പ്രതിനിധികളായി മന്ത്രിമാര്‍ ചാപ്പകുത്തപ്പട്ടിരുന്നില്ലെന്നും പിണറായി തുറന്നടിച്ചു.

 

മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനു പിന്നാലെ സാമുദായിക സന്തുലനത്തിന്റെ പേരില്‍ മന്ത്രിസഭാ പുനസംഘടന നടത്തിയതിയതിലൂടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയാണ്് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. യുഡിഎഫിനെ പിന്‍തുണച്ചിരുന്ന സാമുദായിക സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഹൈകമാന്റിലടക്കമുള്ള ഒരു വിഭാഗം സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളടക്കം ഈ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവുന്നു.

മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവും കോണ്‍ഗ്രസ് ഹൈക്കമാന്റും തീരുമാനിച്ചിട്ടില്ലെന്നാണ് ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്.

വര്ഗീയതയുടെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം നല്‍കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷണയ്യര്‍ അഭിപ്രായപ്പെട്ടു.

 

മന്ത്രിസഭ പുനസംഘടന ചെപ്പടിവിദ്യയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയെ നോക്കുകുത്തിയാക്കി ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ നടപ്പിലാക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പളളിയും അതിരൂക്ഷമായാണ് യുഡിഎഫിനെ വിമര്‍ശിച്ചത്.
ഈ വിഷയത്തില്‍ എതിരുള്ള കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഒരു പുതിയ നീക്കം അണിയറയില്‍ നടക്കുന്നതായി സൂചനയുണ്ട്.