മണിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കും.

തൊടുപുഴ:അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട്‌ സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിയെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നു.

മണിയെ കൂടാതെ ഉടുമ്പന്‍ചോല സ്വദേശി കൈനകരി കുട്ടന്‍, ഒ ജി മദനന്‍, എ കെ ദാമോദരന്‍ എന്നിവരെയാണ്.നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.

ഇത് സംബന്ധിച്ച് മണിക്കും മറ്റുള്ളവര്‍ക്കും ചൊവ്വാഴ്ച നോട്ടീസ് നല്‍കും. തിരുവനന്തപുരം ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയിലാണ് നുണപരിശോധനയ്ക്ക് ഹാജരാവേണ്ടത്. പത്ത് ദിവസത്തിനുള്ളില്‍ ഹാജരായാല്‍ മതിയാകും.