മണിയുടെ ശരീരത്തില്‍ കീടനാശിനിയെത്തിയത്‌ മദ്യസല്‍ക്കാരത്തിനിടെയല്ലെന്ന്‌ നിഗമനം

maniചാലക്കുടി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മദ്യസല്‍ക്കാരത്തിനിടെ കീടനാശിനി എത്തിയിട്ടില്ലെന്ന്‌ പോലീസ്‌. വിരുന്നിന്‌ ശേഷമായിരിക്കാം മണിയുടെ ശരീരത്തില്‍ കീടനാശിനിയെത്തിയതെന്ന്‌ സംശയിക്കുന്നു. കീടനാശിനി ശരീരത്തിലെത്തിയാല്‍ ഉടന്‍ ഛര്‍ദ്ദിക്കുമെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. 5 ാം തിയ്യതി രാവിലെ 4നും 8 നും ഇടിയലാകാം മണിയുടെ ശരീരത്തില്‍ കീടനാശിനി എത്തിയതെന്നും പോലീസ്‌ വ്യക്തമാക്കുന്നു.

ഇപ്പോള്‍ അന്വേഷണം സഹായികളെ കേന്ദ്രീകരിച്ചാണ്‌ നടക്കുന്നത്‌. അരുണ്‍,വിപിന്‍,മുരുകന്‍ എന്നിവരിലേക്ക്‌ അന്വേഷണം കേന്ദ്രീകരിക്കുന്നതായി പോലീസ്‌ വ്യക്തമാക്കി. നടന്‍മാരായ ജാഫര്‍ ഇടുക്കി, സാബു എന്നിവരെ ഉടന്‍ ചോദ്യം ചെയ്യില്ലെന്നും പോലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അതെസമയം മണിയുടെ സ്വത്ത്‌ വിവരങ്ങളും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

ആരെങ്കിലും മണിയുടെ സ്വത്തുക്കള്‍ അപഹരിച്ചിട്ടുണ്ടോ എന്നറിയാനായി സഹായികളുടെ ബാങ്ക്‌ അക്കൗണ്ടുകളും പരിശോധിക്കും.