മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

manipurdotcropഇംഫാല്‍: മണിപ്പൂരിലെ ചന്ദാല്‍ ജില്ലയില്‍ സൈനിക വ്യൂഹത്തിന്‌ നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. പതിനൊന്ന്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്‌ച രാവിലെ 8.30 ഓടെയാണ്‌ ആക്രണമുണ്ടായത്‌. മോള്‍ട്ടുക്കില്‍ നിന്ന്‌ ഇംഫാലിലേക്ക്‌ പോയ ആറ്‌ ദോഗ്ര റെജിമെന്റ്‌ സൈനിക വ്യൂഹത്തിന്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌.

ഉള്‍ഫ അനുബന്ധ സംഘടനകളായ എന്‍എസ്‌സിഎന്‍(കെ), എന്‍ഡിഎഫ്‌ബി(സോങ്‌ബിജിത്‌), ഉല്‍ഫാ(ഐ), കാമാതപൂര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവ ആക്രണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.