മണല്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു.

തിരൂര്‍: ഭാരതപ്പുഴയില്‍ മണലെടുക്കുന്നതിനിടെ തോണിമറിഞ്ഞ് യുവാവ് മരിച്ചു. പൊന്നാനി സ്വദേശി റിയാസ് (28) ആണ് മരിച്ചത്. ഇന്നു രാവിലെ 7 മണിക്കാണ് സംഭവം. ഭാരതപ്പുഴയിലെ പടിഞ്ഞാറെക്കടവില്‍ വെച്ചാണ് അപകടം ഉണ്ടായത്.

 

പുഴയില്‍ മുങ്ങിത്താണ റിയാസിനെ നാട്ടുകാര്‍ രക്ഷിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.