മണല്‍മാഫിയയുടെ വാഹനമിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ച സംഭവം;3പേര്‍ പിടിയില്‍

Untitled-1 copyതിരൂര്‍: മണല്‍ മാഫിയയുടെ വാനിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ച സംഭവത്തില്‍ മൂന്ന്‌ പേര്‍ പിടിയിലായി. പുത്തനത്താണി ബാവപ്പടി സ്വദേശികളായ പമ്പലത്ത്‌ ഉണ്ണികൃഷ്‌ണന്‍(24), ചെങ്കണത്തൊടി ഫസലുദ്ദീന്‍(21), കുറ്റിപ്പുറം നടുവട്ടം തണ്ടാന്‍ വളപ്പില്‍ മന്‍സൂര്‍ അലി(20) എന്നിവരെ വളാഞ്ചേരി സിഐ കെ ജി സുരേഷ്‌ കുമാര്‍ അറസ്റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ്‌ കുറ്റിപ്പുറം തിരൂര്‍ റോഡില്‍ രാങ്ങാട്ടൂര്‍ കമ്പനിപ്പടിയില്‍ വെച്ച്‌ അപകടമുണ്ടായത്‌. ഭാരതപുഴയില്‍ നിന്ന്‌ അനധികൃതമായെടുത്ത മണലുമായി കുറ്റിപ്പുറം ഭാഗത്തേക്ക്‌ പോവുകയായിരുന്ന വാന്‍ ബൈക്കിലിടിച്ച്‌ തിരുനാവായ താഴെത്തറ സ്വദേശി കടവത്തൊടി സുനില്‍ (26) ആണ്‌ മരിച്ചത്‌. അപകടത്തെ തുടര്‍ന്ന്‌ വാനിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

തിര8ൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.