‘മഡ്‌ മസ’ : മഡ്‌ ബോള്‍ ചാംപ്യന്‍ഷിപ്പ്‌ ഓഗസ്‌റ്റ്‌ ഒമ്പതിന്‌

Story dated:Friday August 7th, 2015,06 11:pm
sameeksha sameeksha

design mud maza-2മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ‘മഡ്‌ മസ’ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്‌ ഓഗസ്‌റ്റ്‌ ഒമ്പതിന്‌ കോഡൂരില്‍ നടക്കും. ചെളി നിറഞ്ഞ വയലില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ ജില്ലയ്‌ക്കകത്തുംപുറത്തുമുള്ള പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഫൈവ്‌സ്‌ ഫുട്‌ബോള്‍ മത്സരത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും മത്സരം നടക്കുക. മലപ്പുറത്തിന്റെ കായിക ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു മത്സരം നടത്തുന്നത്‌.

ടൂര്‍ണമെന്റ്‌ രാവിലെ 8.30ന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ തുടങ്ങിവയര്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ഓഗസ്റ്റ്‌ എട്ടിന്‌ വൈകീട്ട്‌ നാലിന്‌ പ്രദര്‍ശന മത്സരം നടത്തും. ഡി.ടി.പി.സി ഇലവനും കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ ഇലവനും തമ്മിലാണ്‌ പ്രദര്‍ശന മത്സരം.