മഡ്‌ ബോള്‍ ചാംപ്യന്‍ഷിപ്പ്‌ ഓഗസ്‌റ്റ്‌ രണ്ടിന്‌

images (2)മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ‘മഡ്‌ മസ’ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്‌ ഓഗസ്‌റ്റ്‌ രണ്ടിന്‌ മലപ്പുറത്ത്‌ നടക്കും. ചെളി നിറഞ്ഞ വയലില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ ജില്ലയ്‌ക്കകത്തുംപുറത്തുമുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും. സെവന്‍സ്‌ ഫുട്‌ബോള്‍ നിയമത്തില്‍ ചെറിയ മാറ്റം വരുത്തിയാണ്‌ മത്സരം നടത്തുക. ജില്ലയിലെ ആദ്യ മത്സരമാണിത്‌. വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.
്‌
മഡ്‌മസ ലോഗോ പ്രകാശനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ക്ക്‌ നല്‍കി നിര്‍വഹിച്ചു. പി. ഉബൈദുള്ള എം. ജില്ലാ പഞ്ചായത്ത്‌ അംഗം ഉമ്മര്‍ അറക്കല്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍, വി. മധുസുദനന്‍, സി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു