മഞ്ഞപ്പിത്തം: പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

കോട്ടക്കല്‍ നഗരസഭ അഞ്ചാം വാര്‍ഡ്‌ പാലപ്പുറയില്‍ നിരവധി പേര്‍ക്ക്‌ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രദേശത്തെ 100 ഓളം വീടുകള്‍ സന്ദര്‍ശിച്ച്‌ കിണറുകള്‍ ക്ലോറിനേഷന്‍ നടത്തുകയും ക്ലോറോസ്‌കോപ്പ്‌ ഉപയോഗിച്ച്‌ പരിശോധന നടത്തുകയും ചെയ്‌തു. എല്ലാ വീട്ടുകാരെയും ബോധവത്‌ക്കരിക്കു കയും ലഘുലേഘകള്‍ വിതരണം ചെയ്യുകയും ചെയ്‌തു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ കെ. മുഹമ്മദ്‌, എം.എന്‍. രജിത്ത്‌കുമാര്‍, പി. മുഹമ്മദ്‌ ഖറൈഷി, സലീന മത്തായി, എന്‍.ബി. ഷീല, കെ. സുനിത, കെ.കെ. മരിയാമ്മ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പ്രദേശത്ത്‌ ആരോഗ്യ ബോധവത്‌കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും നിരീക്ഷണത്തിന്‌ വിധേയമാക്കുകയും ചെയ്യും.