മഞ്ജുവിന് ഐശ്വര്യ വെല്ലുവിളിയാകുന്നോ ?

Untitled-1 copyഏവരും പ്രതീക്ഷയോടെയാണ് മഞ്ജുവാര്യരുടെ ക്യാമറക്ക് മുന്നിലേക്കുള്ള തിരിച്ചുവരവ് ഉറ്റു നോക്കിയത്. സിനിമയിലേക്കുള്ള മടങ്ങി വരവിന്റെ മുന്നോടിയി മഞ്ജു അഭിനയിച്ചത് കല്ല്യാണിന്റെ പരസ്യത്തിലായിരുന്നു.

ബിഗ്ബിക്കൊപ്പമാണ് മഞ്ജുവാര്യര്‍ കല്ല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍് ഒന്നിച്ചഭിനയിച്ചത്. വന്‍ ഹിറ്റാകുമെന്ന് കരുതിയ ഈ പരസ്യ ചിത്രം എന്നാല്‍ വേണ്ടത്ര വിജയം നേടാന്‍ കഴിയാതാകുകയായിരുന്നു. കൂടാതെ കാഴ്ചക്കാരില്‍ നിന്ന് വന്‍ വിമര്‍ശനവും ഈ പരസ്യ ചിത്രത്തിന് ഏറ്റു വാങ്ങേണ്ടി വന്നു. ഇതോടെ ഈ പരസ്യ ചിത്രം പരസ്യം പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ ഇതെ തുടര്‍ന്ന് മഞ്ജുവിന് വെല്ലുവിളിയായി എത്തിയത് ഐശ്വര്യ റായ് ആയിരുന്നു. മഞ്ജുവിന്റെ പരസ്യത്തെ തുടര്‍ന്നുണ്ടായ ക്ഷീണം തീര്‍ക്കാനെന്നോണം ശരീരത്തില്‍ സ്വര്‍ണ വളകള്‍ കൊണ്ട് തീര്‍ത്ത വസ്ത്രമണിഞ്ഞ ഐശ്വര്യയുടെ പരസ്യമാണ് കല്ല്യാണ് പുറത്തിറക്കിയത്. പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് ഈ പരസ്യത്തെ സ്വീകരിച്ചത്.

ഇതെ തുടര്‍ന്ന് മഞ്ജുവും ഐശ്വര്യയും ഒരുമിച്ചഭിനയിക്കുന്ന പരസ്യം ചെയ്യുമെന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ഇപ്പോള്‍ മഞ്ജുവിനെ പരസ്യത്തില്‍ നിന്നും ഒഴുവാക്കിയെന്ന വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്.