മഞ്ജുവാര്യരുടെ വിവാഹമോചനവും പുതിയ സിനിമയും ഒരുമിച്ചാകുമോ?

മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരുടെ തിരിച്ചു വരവിനായി ആഗ്രഹിച്ച ഓരോ മലയാളിക്കും സന്തോഷം പകരുന്ന വാര്‍ത്തയാണ് മഞ്ജു വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നു എന്നത്. സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നറിഞ്ഞതോടെ നിരവധി സംവിധായകര്‍ കഥയുമായി മഞ്ജുവിനെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു സിനിമായില്‍ മാത്രമല്ല 3 സിനിമകളിലാണ് മഞ്ജു അഭിനയിക്കാന്‍ പോകുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗീതു മോഹന്‍ദാസിന്റെ സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തിലും രഞ്ജിത്തിന്റെയും സത്യനന്തിക്കാടിന്റെയും ചിത്രത്തിലുമാണ് മഞ്ജു അഭിനയിക്കുക എന്നാണ് വാര്‍ത്ത.

എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം മഞ്ജു ഇതുവരെ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടില്ല . നൃത്തത്തിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മീനാക്ഷിക്ക് ശേഷം മറ്റൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചതെന്ന് മഞ്ജു പറഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം മഞ്ജു ദിലീപ് വിവാഹ മോചന വാര്‍ത്തകളും സജീവമായിരിക്കുകയാണ്. നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ്.കഴിഞ്ഞ ദിവസം മഞ്ജു തുടങ്ങിയ വെബ്‌സൈറ്റില്‍ ദിലീപിന്റെ സാന്നിധ്യം കുറഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു.

ഏതായാലും മഞ്ജുവാര്യരുടെ വിവാഹമോചന വാര്‍ത്തയും പുതിയ സിനിമയിലേക്കുള്ള തിരിച്ചു വരവും ഏറെ ജിഞ്ജാസയോടെയാണ് മലയാളി പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.