മഞ്ചേരിയിലും നഴ്‌സസ് സമരം.

മഞ്ചേരി: മഞ്ചേരിയിലെ പ്രശാന്ത് ആശുപത്രിയിലെ നഴ്‌സുമാരും സമരത്തിലേക്ക്. മലപ്പുറം ജില്ലയില്‍ ആദ്യമായി നഴ്‌സുമാര്‍ സമരം ആരംഭിച്ചു. 50ഓളം നഴ്‌സുമാരാണ് സമരം നടത്തുന്നത്. അകാരണമായി പുറത്താക്കിയതിനും ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുമാണ് അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്.

ബോണ്ട്, ട്രെയിനി സമ്പ്രദായം എടുത്തുകളയുക, മെറ്റേണിറ്റി ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.